LATEST

വിജയരാഘവൻ പരാജയരാഘവനായി : ജി. സുധാകരൻ


ആമ്പലപ്പുഴ: വിജയരാഘവൻ പരാജയ രാഘവനായി മാറിയെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയരാഘവൻ ഏത് സ്ഥാനാ‌ർത്ഥിക്ക് വേണ്ടി പ്രസംഗിക്കാൻ പോയാലും ആ സ്ഥാനാ‌ർത്ഥി തോൽക്കും. കൊല്ലത്ത് മുകേഷിനുവേണ്ടി പ്രസംഗിക്കാൻ പോയി മുകേഷ് തോറ്റു. വിജയരാഘവൻ പോളിറ്റ് ബ്യൂറോയിലെത്തിയപ്പോഴാണ് അതിന്റെ വിലപോയത്. ബ്രാഞ്ചിൽ പോലും ഇരുത്താൻ യോഗ്യതയില്ല. എം.എ ബേബി ഗാന്ധിയനാണ്. പ്ലേറ്റ് കഴുകുന്നത് കണ്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു.


Source link

Back to top button