LATEST

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ


കൊച്ചി: ലഹരി മരുന്നുമായി വ്ളോഗറും സുഹൃത്തും പിടിയിൽ. ഫുഡ് വ്ളോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. ഇവരിൽ നിന്ന് 7.52 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നഗരത്തിലും പരിസരപ്രദേശങ്ങളിലും എക്‌സൈസ് കർശന പരിശോധന നടത്തിയിരുന്നു. ചിറ്റൂർ ഭാഗത്തുനിന്നാണ് വ്ളോഗറും സുഹൃത്തും പിടിയിലായത്.അതേസമയം, തിരുവനന്തപുരം ആറ്റിങ്ങലിൽ നിരോധിത പുകയില ഉത്‌പന്നങ്ങളുടെ ഹോൾസെയിൽ വില്പന നടത്തുന്നയാൾ പിടിയിലായി. പൂവണതുംമൂട് കല്ലിമൂട്ടിൽ റേഷൻ കട നടത്തുകയായിരുന്ന നൈഫ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 170 കിലോ പുകയില പിടികൂടി. ആറ്റിങ്ങൽ എക്‌‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രചന സി, പ്രിവന്റീവ് ഓഫീസർ ഷിബു എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർ ശരത്ബാബു, സിവിൽ എക്‌സൈസ് ഓഫീസർ ആദർശ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Source link

Back to top button