LATEST

എയർ ഇന്ത്യക്ക് പറ്റിയ അബദ്ധം ,​ അക്കിടി പറ്റിയത് മനസിലായത് ചൈനീസ് വ്യോമാതിർത്തിയിൽ വച്ച്,​ കാനഡയിലേക്ക് പോയ വിമാനം തിരിച്ചുവിളിച്ചു


ന്യൂ​ഡ​ൽ​ഹി​:​ ​കാ​ന​ഡ​യി​ൽ​ ​പ്ര​വേ​ശനാനുമതിയില്ലാത്ത വി​മാ​ന​ത്തെ​ ​അ​ബ​ദ്ധ​ത്തി​ൽ​ ​അ​ങ്ങോ​ട്ട​യ​ച്ച ​എ​യ​ർ​ ​ഇ​ന്ത്യക്ക് പറ്റിയത് വൻസാമ്പത്തിക നഷ്ടം. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് നാ​ലു​മ​ണി​ക്കൂ​റി​ല​ധി​കം​ ​പ​റ​ന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങിയത്. ​ചൈ​നീ​സ് ​വ്യോ​മാ​തി​ർ​ത്തി​യി​ലെ​ ​കു​ൻ​മിം​ഗി​ന​ടു​ത്ത് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ അബദ്ധം ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ഉ​ട​ൻ​ ​വി​മാ​നം​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​’​യൂ​ടേ​ണ​’​ടി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​തി​രി​കെ​ ​പ​റ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്തു.​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മാ​യി​ വിമാനം ​പ​റ​ന്ന​ത് ​ഒ​ൻ​പ​ത് ​മ​ണി​ക്കൂ​റോ​ളം.വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു​ ​ ​സം​ഭ​വം.​എ​യ​ർ​ഇ​ന്ത്യ​യു​ടെ​ ​ബോ​യിം​ഗ് 777​-​ 300​ ​ഇ.​ആ​ർ​ ​ശ്രേ​ണി​യി​ലു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ​രാ​ജ്യ​ത്തു​നി​ന്ന് ​കാ​ന​ഡ​യി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​യു​ള്ള​ത്.​ ​എ​ന്നാ​ൽ,​ ​അ​നു​മ​തി​യി​ല്ലാ​ത്ത​ ​ബോ​യിം​ഗ് 777​-200​ ​എ​ൽ.​ആ​ർ​ ​വി​മാ​ന​മാണ് 185​ ​യാ​ത്ര​ക്കാ​രു​മാ​യി​ ​കാ​ന​ഡ​യി​ലെ​ ​വാ​ൻ​കൂ​വ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ​ പറന്നത്. വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ 11.34​ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​വി​മാ​നം​ ​രാ​ത്രി​ 7.19​നാ​ണ് ​തി​രി​കെ​ ​ലാ​ൻ​ഡ് ​ചെ​യ്ത​ത്.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ഹോ​ട്ട​ലി​ൽ​ ​താ​മ​സ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഇ​ന്ന് ​രാ​വി​ലെ​ ​അ​നു​മ​തി​യു​ള്ള​ ​ബോ​യിം​ഗ് 777​-​ 300​ ​ഇ.​ആ​ർ​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ക്കാ​രെ​ ​വാ​ൻ​കൂ​വ​റി​ലേ​ക്ക് ​അ​യ​ച്ചു.​ ​യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ​ ​ബു​ദ്ധി​മു​ട്ടി​ൽ​ ​എ​യ​ർ​ഇ​ന്ത്യ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂചന. ​


Source link

Related Articles

Back to top button