LATEST

എയർ ആംബുലൻസ് തകർന്നു: രോഗിക്ക് ദാരുണാന്ത്യം അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂ​ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡിലെ​ ​റാ​ഞ്ചി​യി​ൽ​ ​നി​ന്ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​രോ​ഗി​യു​മാ​യി​ ​പോ​യ​ ​എ​യ​ർ​ ​ആം​ബു​ല​ൻ​സ് ​ത​ക​ർ​ന്ന് ഒരു മരണം​.​ ​ രോ​ഗി​യായ സ​ഞ്ജ​യ് ​കു​മാ​ർ​ ​(41​) ആണ്​ ​മ​രി​ച്ചത്. രോ​ഗി​ ​അ​ട​ക്കം​ ​ഏ​ഴു​പേ​രാ​ണ് ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ ​പൈ​ല​റ്റ് ​ക്യാ​പ്റ്റ​ൻ​ ​വി​വേ​ക് ​​​​​വി​കാ​സ് ​ഭ​ഗ​ത്ത്,​ ​സ​ഹ​-​പൈ​ല​റ്റ് ​ക്യാ​പ്റ്റ​ൻ​ ​സ​വ്രാ​ജ്ദീ​പ് ​സിം​ഗ്,​ ​ഡോ.​ ​വി​കാ​സ് ​കു​മാ​ർ​ ​ഗു​പ്ത​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​സ​ഹാ​യി​ ​സ​ച്ചി​ൻ​ ​കു​മാ​ർ​ ​മി​ശ്ര,​ ​അ​റ്റ​ൻ​ഡ​ന്റു​മാ​രാ​യ​ ​അ​ർ​ച്ച​ന​ ​ദേ​വി,​ ​ധു​രു​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​അ​തേ​സ​മ​യം,​​​ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​എ​ല്ലാ​വ​രും​ ​മ​രി​ച്ചെ​ന്ന​ ​റി​പ്പോ​ർ​ട്ടുണ്ട്.

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 7.11​ന് ​റാ​ഞ്ചി​യി​ൽ​ ​നി​ന്ന് ​പ​റ​ന്നു​യ​ർ​ന്ന​ ​എ​യ​ർ​ ​ആം​ബു​ല​ൻ​സാ​ണ് ​ജാ​ർ​ഖ​ണ്ഡി​ലെ​ ​ഛ​ത്ര​ ​ജി​ല്ല​യി​ലെ​ ​ക​സാ​രി​യ​യി​ൽ​ ​ത​ക​ർ​ന്നു​വീ​ണ​ത്.​ 63​ശ​ത​മാ​നം​ ​പൊ​ള്ള​ലേ​റ്റ​ ​സ​ഞ്ജ​യ് ​കു​മാ​റി​നെ​ ​ഡ​ൽ​ഹി​യി​ൽ​ ​വി​ദ​ഗ്‌​ദ്ധ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ ക​ൽ​ക്ക​ത്ത​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​യ​ർ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ളി​ലാ​ണ് ​വി​മാ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സി​ഗ്‌​ന​ൽ​ ​ഒ​ടു​വി​ൽ​ ​ല​ഭി​ച്ച​ത്.​ 7.34​ഓ​ടെ​ ​വാ​ര​ണാ​സി​യി​ൽ​ ​നി​ന്ന് ​ഏ​ക​ദേ​ശം​ 100​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​ ​തെ​ക്കു​കി​ഴ​ക്കാ​യി​ ​വി​മാ​ന​വു​മാ​യു​ള്ള​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ഷ്ട​പ്പെ​ട്ടു.

ഡ​ൽ​ഹി​ ​ആ​സ്ഥാ​ന​മാ​യ​ ​റെ​ഡ്ബേ​ർ​ഡ് ​എ​യ​ർ​വേ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബി.​ഇ​ 9​ ​എ​ൽ​ ​ബീ​ച്ച്ക്രാ​ഫ്റ്റ് ​കിം​ഗ് ​എ​യ​ർ​ ​വി​മാ​ന​മാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ​അ​പ​ക​ട​വാ​ർ​ത്ത​ ​അ​റി​ഞ്ഞ​യു​ട​ൻ​ ​സു​ര​ക്ഷാ​ഏ​ജ​ൻ​സി​ക​ളും​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​കൂ​ട​വും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യെ​ന്ന് ​ജാ​ർ​ഖ​ണ്ഡ് ​മ​ന്ത്രി​ ​ഡോ.​ ​ഇ​ർ​ഫാ​ൻ​ ​അ​ൻ​സാ​രി​ ​പ​റ​ഞ്ഞു.​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​ആ​ക്‌​സി​ഡ​ന്റ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ബ്യൂ​റോ​ ​(​എ.​എ.​ഐ.​ബി​)​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.


Source link

Related Articles

Back to top button