test del 2

‘എഫ്-ബോംബുകൾ’ മുതൽ ‘ക്രേസി ബി****’ വരെ; വായ തുറന്നാൽ അസഭ്യം, അടിമുടി പിഴച്ച് ട്രംപിന്റെ നാക്ക്


വാഷിങ്ടൺ: വായ തുറന്നാൽ അസഭ്യവർഷം, മുമ്പൊരു യുഎസ് പ്രസിഡന്റും ഇത്തരത്തിൽ അന്തസുവിട്ട് പെരുമാറിയിട്ടില്ലെന്ന് നിരീക്ഷകർ ഒന്നാകെ വിലയിരുത്തുന്നു.. ശരിക്കും എന്താണ് ഡൊണാൾഡ് ട്രംപിന് സംഭവിച്ചത്? ഇറാനെതിരെയുള്ള ഭീഷണികളിലും പൊതുവേദികളിലും അദ്ദേഹം നിരന്തരമായി മോശം ഭാഷ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന ഇത്തരം പ്രസ്താവനകൾ അമേരിക്കൻ പ്രസിഡന്റ് പദവിയുടെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സംസാരരീതി അനുയായികൾക്ക് ആവേശം നൽകുമ്പോൾ, അത് അന്താരാഷ്ട്ര ബന്ധങ്ങളെയും രാഷ്ട്രീയ മര്യാദകളെയും തകർക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അസഭ്യം കലർന്ന ഭാഷയിൽ ഇറാനെ ഭീഷണിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ‘ചൊവ്വാഴ്ച ഇറാനിൽ പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും ഒന്നിച്ചുണ്ടാകും. ആ F****** കടലിടുക്ക് തുറക്കൂ, ഭ്രാന്തരായ B******, അല്ലെങ്കിൽ നിങ്ങൾക്ക് നരകത്തിൽ ജീവിക്കേണ്ടി വരും.’ എന്നാണ് അദ്ദേഹം തന്റെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആക്രോശിച്ചത്.മുൻപില്ലാത്ത തരത്തിൽ, ‘അല്ലാഹുവിന് സ്തുതി’ (Praise be to Allah) എന്ന വരികളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് നയതന്ത്രജ്ഞരെയും വിശകലന വിദഗ്ധരെയും ഞെട്ടിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ട്രംപിന്റെ ഇത്തരം പ്രകോപനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. സോഷ്യൽ മീഡിയയിലും പൊതു പ്രസംഗങ്ങളിലും ട്രംപ് നിരന്തരം അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.


Source link

Back to top button