LATEST

‘എഫ്സിആർഎ  ബിൽ; ക്രൈസ്‌തവ  സഭകളുടെ   ആശങ്ക  പരിഹരിക്കാതെ  കേന്ദ്രസർക്കാർ   പാസാക്കില്ല’


ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ ബിൽ)​ ലോക്‌‌സഭയിൽ ഇന്ന് അവതരിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. ബിൽ നാളെ ചർച്ചയ്ക്ക് പരിഗണിക്കുമോയെന്നതിൽ വ്യക്തതയില്ല. ബിൽ ഏതെങ്കിലുമൊരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും കേരളത്തിലെ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കരുതെന്നും റിജിജു സഭയിൽ പറഞ്ഞു. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്.സി.ആർ.എ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് 12 മണിവരെ ലോക‌്‌സഭ നിർത്തിവച്ചിരുന്നു.


Source link

Back to top button