test del 3
എഫ്സിആർഎ ബില്ലിൽ ചർച്ചയ്ക്കില്ലെന്ന് കിരൺ റിജിജു, ഹോർമൂസിലേക്ക് പോകൂ എന്ന് വിവിധ രാജ്യങ്ങളോട് ട്രംപ്– പ്രധാന വാർത്തകൾ

എഫ്സിആർഎ ബില്ലിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ചകൾക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതും ബില്ലിൽ ആശങ്കയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പ്രതികരിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധനപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കു നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നുതും വാർത്താ പ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധനപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കു നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ് ട്രംപിന്റെ നിർദേശം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണു നിർദേശം. ‘‘ഇറാനെതിരായ നീക്കത്തിൽ പങ്കുചേരാത്ത, ഇന്ധന പ്രതിസന്ധി നേരിടുന്ന യുകെ പോലുള്ള രാജ്യങ്ങള്‍ക്കു നൽകാനുള്ള എന്റെ നിർദേശമിതാണ്. ഒന്ന്: യുഎസിന് ധാരാളം ഇന്ധനമുണ്ട്, അതുകൊണ്ട് നിങ്ങൾക്കു ഞങ്ങളിൽനിന്ന് വാങ്ങാം. രണ്ട്: ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്കു പോവുക, എന്നിട്ട് അത് പിടിച്ചെടുക്കുക’’ – ട്രംപ് കുറിച്ചു.മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘ സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’’–പ്രതിപക്ഷ നേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Source link


