test del 5 copy of del 3
‘എപ്സ്റ്റീന്റെ ഇരയല്ല, സൗഹൃദവുമില്ല, പാർട്ടികളിൽ കണ്ടിട്ടുണ്ട്’: ആരോപണങ്ങൾ നിഷേധിച്ച് മെലാനിയ

വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ധാർമികതയോ മര്യാദയോ ഇല്ലെന്ന് മെലാനിയ കുറ്റപ്പെടുത്തി. ന്യൂയോർക്കിലെയും പാം ബീച്ചിലെയും പൊതുവായ പരിപാടികളിൽ പങ്കെടുക്കുമ്പോൾ, എപ്സ്റ്റീൻ പങ്കെടുത്ത അതേ പാർട്ടികളിൽ താനും ഭർത്താവ് ഡോണൾഡ് ട്രംപും ഉണ്ടായിട്ടുണ്ടാകാമെന്ന് അവർ സമ്മതിച്ചു.എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ പോയിട്ടില്ല. ഒരു തരത്തിലുള്ള അന്വേഷണത്തിലും താൻ സാക്ഷിയല്ലെന്നും മെലാനിയ വ്യക്തമാക്കി. എപ്സ്റ്റീന്റെ പീഡനത്തിനിരയായവർക്ക് യുഎസ് കോൺഗ്രസിന് മുന്നിൽ സത്യപ്രസ്താവന നടത്താൻ ഹിയറിങ് ഒരുക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടു.
Source link


