test del 3

‘എന്നെ ജനങ്ങൾക്കറിയാം’; കന്നി മത്സരത്തിൽ പോലും പോസ്റ്ററിൽ ചിത്രം ചേർക്കാത്ത ആര്യാടൻ മുഹമ്മദ്, 11ാം മത്സരത്തിലെ മാറ്റം


നിലമ്പൂർ ∙ നിയമസഭയിലേക്കു നിലമ്പൂരിൽനിന്ന് 11 തവണ മത്സരിച്ച ആര്യാടൻ മുഹമ്മദ് ഒരു തവണ മാത്രമാണ് സ്വന്തം ചിത്രംവച്ച് പോസ്റ്റർ അച്ചടിച്ചത്– 2011ലെ അവസാന മത്സരത്തിൽ. 1965ൽ കന്നി മത്സരത്തിനു പോലും അദ്ദേഹം പോസ്റ്ററിൽ ചിത്രം ചേർത്തില്ല. ‘എന്നെ ജനങ്ങൾക്കറിയാം, എനിക്ക് ജനങ്ങളെയും. അതുകൊണ്ട് ഫോട്ടോ വേണ്ട’ എന്നാണ് ആര്യാടന്റെ നിലപാട്. 2011ൽ ഏറെ നിർബന്ധിച്ച ശേഷമാണ് ഫോട്ടോ വയ്ക്കാൻ സമ്മതിച്ചതെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി എ.ഗോപിനാഥ് ഓർക്കുന്നു.11 തവണ മത്സരിച്ച് എട്ടു തവണ ജയിച്ച ആര്യാടൻ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾ, തന്ത്രങ്ങൾ എന്നിവ വേറിട്ടതായിരുന്നു എന്ന് ഗോപിനാഥ് ഓർക്കുന്നു. ‌ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അഡീഷനൽ ജില്ലാ ഓഫിസറായിരുന്നു ഗോപിനാഥ്. 2010ൽ വിരമിച്ചു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കെജിഒയു സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ആര്യാടൻ എംഎൽഎ ആയിരിക്കെ പിഎ ആയിരുന്നു.


Source link

Back to top button