എന്തും സംഭവിക്കാം; യുദ്ധത്തിന് പിന്നാലെ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ തിക്കും തിരക്കും, ആശങ്കയിൽ ഇന്ത്യക്കാർ

ദുബായ്: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം സിങ്കപ്പൂരിലേക്ക് മാറ്റാനുള്ള തിരക്കിലാണ് ഇന്ത്യൻ സംരംഭകർ. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1,00,000 ഡോളറിലേറെ പണം സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചു.എന്നാൽ, ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം പണം മാറ്റാൻ സാധിച്ചില്ല. പിന്നീട് ദുബായ് ആസ്ഥാനമായുള്ള മറ്റൊരു ബാങ്ക് വഴി തന്റെ സിങ്കപ്പൂർ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യാൻ കഴിഞ്ഞുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംരംഭകൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്.നിരവധി സമ്പന്നരായ ഏഷ്യക്കാർ ദുബായിൽ നിക്ഷേപിച്ചിരിക്കുന്ന പണം സിംഗപ്പൂരിലേക്കും ഹോങ്കോംഗിലേക്കും മാറ്റുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യവസായ ഉപദേഷ്ടാക്കളും അഭിഭാഷകരും പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ അവസ്ഥ നിക്ഷേപകരിൽ വലിയ രീതിയിലുള്ല ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Source link



