LIFESTYLE NEW

എത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് , കേരള വിപണിയിൽ ഇപ്പോൾ ഇവരാണ് താരം

പട്ടാമ്പി: വേനൽ കടുത്തതിനു പിന്നാലെ പഴവിപണിയിലും വിലക്കയറ്റം. പഴങ്ങൾക്ക് റോക്കറ്റ് വേഗത്തിലാണ് വില കുതിക്കുന്നത്. സീസൺ അല്ലാത്തതും ചൂട് വർദ്ധിച്ചതും കാരണം ആപ്പിൾ, അനാർ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്ക് വലിയ തോതിലാണ് വില ഉയർന്നത്. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ വില വർദ്ധിച്ചത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാൻഡ്, ഇറ്റലി, യു.എസ്, തുർക്കി, മൊറോക്കോ, ഇറാൻ
എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ആപ്പിളുകളാണ് കൂടുതലായും വിപണിയിലുള്ളത്.

കിലോയ്ക്ക് 200 മുതൽ 300 രൂപ വരെയാണ് ഇതിന്റെ വില. നേരത്തെ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യൻ ആപ്പിളുകളുടെ സ്ഥാനത്താണ് ഈ കൊള്ളവില.
ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആയതിനാലും റംസാൻ ലക്ഷ്യമിട്ട് കർഷകർ വിളവെടുപ്പ് വൈകിപ്പിക്കുന്നതിനാലും പൈനാപ്പിൾ വില 50ൽ നിന്ന് 80ലേക്ക് ഉയർന്നു. അനാറിന് 230 രൂപയും പേരയ്ക്കയ്ക്ക് 120 രൂപ വരെയുമാണ് നിലവിലെ വില.
വേനൽ കടുത്തതോടെ തണ്ണിമത്തൻ വിപണിയിൽ സജീവമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതിനും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്.

 വില ഇനിയും കൂടുമെന്ന് വ്യാപാരികൾ


മുന്തിരി, ഓറഞ്ച്, വാഴപ്പഴം എന്നിവയുടെ വിലയിൽ നിലവിൽ വലിയ മാറ്റമില്ല. ചൂടിലേക്ക് കടന്നതോടെ പഴങ്ങൾ വേഗത്തിൽ നശിച്ചുപോകുന്നത് വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. അടുത്ത ആഴ്ച്ച മുതൽ റംസാൻ ആരംഭിക്കുന്നതോടെ 25 മുതൽ 30 ശതമാനം വില വർദ്ധന പഴ വിപണിയിൽ ഉണ്ടാകുമെന്ന് പഴ വ്യാപാരികൾ പറഞ്ഞു. അതേസമയം ബന്ധപ്പെട്ട സർക്കാർ ഏജൻസികളോന്നും പഴ വിപണിയിൽ ഇടപെടാത്തത് ഇടനിലക്കാരുടെ ചൂഷണത്തിന് വഴിവെക്കുന്നതായും ചില്ലറ വിൽപ്പനക്കാർക്ക് പരാതിയുണ്ട്.


Source link

Related Articles

Back to top button