CINEMA

എണ്ണയിൽ തെന്നി വിപണി താഴേക്ക്


കൊച്ചി: ഇന്ധന പ്രതിസന്ധി ജന ജീവിതത്തെ നേരിട്ടു ബാധിച്ചു തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ബി.എസ്.ഇ സെൻസെക്‌സ് 1,342.27 പോയിന്റ് തകർച്ചയോടെ 76,863.72ലേക്ക് മൂക്കുകുത്തി. നിഫ്‌റ്റി 394.75 പോയിന്റ് ഇടിവോടെ 23,866.85ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത തകർച്ച തുടർന്നു. ഗൾഫ് മേഖലയിലെ യുദ്ധവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിന്മാറ്റം ശക്തമാക്കിയതും ലാഭമെടുപ്പുമാണ് വിപണിക്ക് തിരിച്ചടിയായത്.പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് കണ്ണീർ മഴയാണ്. ഓഹരി, നാണയ, കമ്പോള വിപണികളിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന സൃഷ്‌ടിച്ച ആശ്വാസം ഇന്നലെ വിപണിയിൽ ദൃശ്യമായില്ല. ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം തുടരുന്നതാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.


Source link

Related Articles

Back to top button