CINEMA

എട്ടുവർഷത്തിനുശേഷം താടി എടുത്ത് യഷ്

ടോക് സിക് കേരള വിതരണം ഇ ഫോർ എന്റർടെയ്ൻമെന്റ്

എട്ടുവർഷങ്ങൾക്കുശേഷം താടിയെടുത്ത് കന്നട സൂപ്പർതാരം യഷ്. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവർ നടത്തി താരം. ചിത്രത്തിലെ രണ്ടാമത്തെ ഗെറ്റപ്പിൽ യഷിന്റെ ക്ളീൻ ഷേവ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത് എ.ഐ. ആണെന്നും മറ്റൊരു നടൻ ആണെന്നും ഉൗഹാപോഹങ്ങൾ ഉയർന്നു. എന്നാൽ തുടർന്ന് കഥാപാത്രത്തിനായുള്ള തന്റെ തയ്യാറെ‌ടുപ്പിന്റെ വീഡിയോ യഷിന്റെ ടീം പുറത്തുവിട്ടു.

മാർച്ച് 19ന് തിയേറ്ററിൽ എത്തുന്ന ടോക്സിക്കിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ യഷ് എത്തുന്നു.

കെ.ജി. എഫ് സിനിമയുടെ ആദ്യഭാഗം ചിത്രീകരണം പൂർത്തിയാക്കിയ 2018 ൽ ആണ് യഷ് ഇതിന് മുൻപ് താടിയെടുത്തത്.

പിന്നീട് കെ.ജി. എഫ് 2 റിലീസ് ചെയ്തതിനുശേഷം യഷ് താടി വടിച്ചിട്ടില്ല.

അതേസമയം ‘ടോക്സിക്’ കേരള വിതരണാവകാശം ഇ ഫോർ എന്റർടെയ്ൻമെന്റ് സ്വന്തമാക്കി. പുഷ്പ 2, അനിമൽ, ലിയോ, അവതാർ തുടങ്ങി ബ്ലോക്ക്ബസ്റ്ററുകൾ കേരളത്തിൽ എത്തിച്ച E4 എന്റർടെയ്ൻമെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോർഡ് ബ്രേക്കിംഗ് റിലീസ് ഉറപ്പാക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസുമായും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമായും ചേർന്നുള്ള E4 എന്റർടെയ്ൻമെന്റിന്റെ ഈ കൂട്ടുകെട്ട് സിനിമ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായിരിക്കും .


Source link

Related Articles

Back to top button