LATEST

എടുത്ത രണ്ട് ടിക്കറ്റുകള്‍ക്കും സമ്മാനം; വലിച്ചെറിഞ്ഞ ഭാഗ്യക്കുറിയില്‍ വന്‍ ട്വിസ്റ്റ്, അച്ചാമ്മയ്ക്ക് ഭാഗ്യം വന്ന വഴി


ആലപ്പുഴ: ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഭാഗ്യം തേടിയെത്തിയത്. മാത്രമല്ല ഇതിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5000 രൂപയും ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജംഗ്ഷന് സമീപമാണ് അച്ചാമ്മയുടെ പെട്ടിക്കട. കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽ നിന്ന് കാരുണ്യഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകൾ കുഞ്ഞ് അച്ചാമ്മ വാങ്ങി. വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഇവർ വേസ്റ്റ് കൊട്ടയിൽ കളയുകയായിരുന്നു. ഒന്നാം സമ്മാനം ലഭിച്ച വിവിരം പിന്നീട് കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ ഇരുവരും കടയിലെത്തി തെരച്ചിൽ തടത്തുകയും വേസ്റ്റ് കൊട്ടയിൽ നിന്ന് ടിക്കറ്റ് കണ്ടെത്തുകയും ചെയ്തു.


Source link

Back to top button