CINEMA

പ്രണയിനിയോടൊപ്പം സൂപ്പർ കൂളായി ഹൃത്വിക്

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, കാമുകി സബ ആസാദിനൊപ്പം അവധിക്കാല ആഘോഷത്തിൽ. വിദേശരാജ്യത്ത് ഇരുവരും അവധിക്കാലം ആഘോഷിക്കുന്നതിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇടംപിടിച്ചു.രണ്ടുവർഷമായി ഹൃത്വിക്കും സബയും പ്രണയത്തിലാണ്. ഇതിന് മുൻപേ സബ തന്റെ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ട്.

റോഷൻ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങൾ മുൻപും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഹൃത്വിക്കും സബയും വിവാഹത്തിന് ഒരുങ്ങുന്നുവെന്നും വാർത്തകളുണ്ട്.

ഗായികയും അഭിനേതാവുമായ സബ 2008 ൽ ദിൽ കബഡി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ആറിലധികം സിനിമകളിലും നാല് വെബ് സീരിസുകളിലും അഭിനയിച്ച സബ സംഗീത രംഗത്താണ് സജീവം.

സബയുടെ സംഗീതത്തെ ഹൃത്വിക്കിന്റെ മുൻ ഭാര്യ സുസൈൻ ഖാൻ പ്രകീർത്തിച്ചിട്ടുണ്ട്. 2000 ൽ ആയിരുന്നു സുസൈന്റെയും ഹൃത്വിക്കിന്റെയും വിവാഹം. 2014 ൽ ഇരുവരും വിവാഹ മോചിതരായി.


Source link

Related Articles

Back to top button