LATEST

എം.ജി റോഡ് ഹോട്ടലിലെ അക്രമം: ഒരു പ്രതി കൂടി അറസ്റ്റിൽ


* കൂടുതൽ ഗുണ്ടകൾ നിരീക്ഷണത്തിൽ കൊച്ചി: എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ 16ന് പുലർച്ചെയുണ്ടായ അക്രമസംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിലെ പ്രതി കാക്കനാട് പാലച്ചുവട് കൈതമനപ്പറമ്പിൽ സുനീറിനെയാണ് (44) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അത്താണി അനീഷ്, സുൾഫിക്കർ, അൻസിൽ ഷാ, കടവന്ത്ര ഉദയാനഗർ കോളനിയിൽ അൻസിൽ ഷാ എന്നിവർ അറസ്റ്റിലായിരുന്നു.16ന് പുലർച്ചെ ഹോട്ടലിൽ എത്തിയ കാസർകോട് സ്വദേശി മുസ്താക്കിനെയാണ് സുനീർ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. സംഘത്തലവനായ അത്താണി അനീഷിനെ യുവാവ് കളിയാക്കി സംസാരിച്ചതാണ് പ്രകോപന കാരണം. മുസ്താക്കിനെ മർദ്ദിക്കുകയും ദേഹമാസകലം പോറി പരുക്കേൽപ്പിക്കുകയും ചെയ്തു. ആഹാരം കഴിച്ചവകയിൽ നൽകാനുള്ള തുക ചോദിച്ച ഹോട്ടലുടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവർ കടന്നത്.


Source link

Back to top button