LATEST
എം കെ മുനീറിന് സിറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ; ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികളെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല.
Source link

