എംബിബിഎസിൽ നിന്ന് സിവിൽ സർവീസിലേക്ക്; നേടിയത് ഒന്നാം റാങ്ക്, അഭിമുഖത്തിൽ തിളങ്ങി അനൂജ് അഗ്നിഹോത്രി

ന്യൂഡൽഹി: 2026ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി രാജസ്ഥാൻ സ്വദേശി അനൂജ് അഗ്നിഹോത്രി. മെഡിസിൻ മേഖലയിൽ നിന്നും പൊതുഭരണത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഏറെ ശ്രദ്ധേയമാണ്.രജസ്ഥാനിലെ റാവത്‌ഭട്ട എന്ന ചെറിയ പട്ടണത്തിലാണ് അഗ്നിഹോത്രി ജനിച്ചുവളർന്നത്. അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത് രാജസ്ഥാനിൽ തന്നെയാണ്. തുടർന്ന് 2023ൽ ജോധ്‌പൂരിലെ എയിംസിൽ നിന്നും എംബിബിഎസ് നേടി. എന്നാൽ, മെഡിക്കൽ മേഖലയിൽ തുടരുന്നതിന് പകരം സിവിൽ സർവീസ് മേഖലയിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. തുടർന്നാണ് അദ്ദേഹം സിവിൽ സർവ്വീസ് പരിശീലനം ആരംഭിച്ചത്.പരീക്ഷയുടെ ഭാഗമായ അഭിമുഖങ്ങളെ അദ്ദേഹം നേരിട്ട രീതിയാണ് കൂടുതൽ പ്രശംസിക്കപ്പെടുന്നത്. ഭരണകൂടം, പൊതുപ്രവർത്തനം, ആണവോർജ്ജം, പരിസ്ഥിതി സംരക്ഷണം, സാമൂഹികപ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനൂജിന് സാധിച്ചു. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ വന്നപ്പോൾ സത്യസന്ധമായി തന്റെ അറിവില്ലായ്‌മ സമ്മതിക്കുകയും കാര്യങ്ങൾ കൂടുതൽ പഠിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.
Source link



