test del 3
എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് രാമനാട്ടുകരയിൽ നിന്ന്

കോഴിക്കോട് ∙ 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29), മണലേപ്പിൽ വീട്ടിൽ എം.അഭിനവ് (19), പുലാട്ടിൽ വീട്ടിൽ പി.അക്ഷിത്ത് (19), കൊളങ്ങര ഇടിയാട്ട് വീട്ടിൽ എ.റിഥുൻ (22), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (26), ഫറോക്ക് ചുങ്കം സ്വദേശി മുത്തേടത്ത് വീട്ടിൽ കെ.കെ.സിറാജ്ജുദ്ധീൻ (27) എന്നിവരെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും കോഴിക്കോട് രാമനാട്ടുകര വച്ച് പിടികൂടി.പിടിച്ചെടുത്ത ലഹരിമരുന്ന് സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടു വന്നതാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികൾ സ്ഥിരം ലഹരി വിൽപനക്കാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎ യുമായി രാമനാട്ടുകര വച്ച് ഷാഹിദ് ഹുസൈനും അബു താഹിറും പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ 6 മാസം ജയിലിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതിനിടെയാണ് വീണ്ടും ലഹരിമരുന്നു കേസിൽ പിടിയിലാകുന്നത്.
Source link


