LATEST

“എംഎൽഎ ആയിരുന്നെങ്കിൽ ഗോവിന്ദച്ചാമിക്കും എംഎൽഎ ബോർഡുവച്ച കാറിൽ ചീറിപ്പായാമായിരുന്നു”, രാഹുൽ അന്ന് മുകേഷിനെപ്പറ്റി പറഞ്ഞത്

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസംഗം കുത്തിപ്പൊക്കെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ജനപ്രതിനിധി ഒളിച്ചുകളിക്കുകയാണെന്നും പറഞ്ഞ് അന്ന് രാഹുൽ മുകേഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

‘ഈ മുകേഷും ഗോവിന്ദച്ചാമിയുമൊക്കെ ഏതാണ്ട് ഒരേ ലൈനിൽ വരുന്ന ഹാബിച്വൽ ഒഫന്റർമാരാണെന്ന് അദ്ദേഹത്തിന്റെ മുൻഭാര്യ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യത്യാസമെന്താ? ഗോവിന്ദച്ചാമി ജയിലിൽ കിടക്കുന്നു, മുകേഷ് പുറത്തുകിടക്കുന്നു. എന്താ വ്യത്യാസമെന്ന് ചോദിച്ചാൽ ഗോവിന്ദച്ചാമി സിപിഎമ്മിന്റെ എംഎൽഎ അല്ല. എംഎൽഎ ആയിരുന്നെങ്കിൽ ഗോവിന്ദച്ചാമിക്കും എംഎൽഎ ബോർഡുവച്ച കാറിൽ ചീറിപ്പായാമായിരുന്നു.

ഒന്നാലോചിച്ചുനോക്കിയേ നിങ്ങളുടെ എംഎൽഎ, ഒരു നാടിന്റെ എംഎൽഎ, ജനപ്രതിനിധി, അയാളെ കാണാനില്ല. എവിടെയാണെന്ന് പറയണ്ടേ. ഒളിച്ചുകളിക്കുകയാണ്. ജനങ്ങൾ കൊടുത്ത എംഎൽഎ ബോർഡ് പോലും ഒഴിവാക്കി ഒരു വാഹനത്തിൽ ഇങ്ങനെ കറങ്ങുകയാണ്. പല പല വേഷത്തിൽ. ബോയിംഗ് ബോയിംഗ് സിനിമയിലാണ് മുകേഷ് ഇങ്ങനെ ഓടിക്കളിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളത്. അതിനുശേഷം ജീവിതത്തിൽ ബോയിംഗ് ബോയിംഗ് ആവർത്തിച്ച്, ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുകയാണ് ബഹുമാനപ്പെട്ട എംഎൽഎ.

എം മുകേഷ് എന്ന നടൻ എന്ത് കാണിക്കുന്നുവെന്നത് അയാളുടെ കാര്യം. അത് നിയമത്തിന് വിടുന്നു. പക്ഷേ ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ജനപ്രതിനിധി എന്ന നിലയിൽ പൊതുസമൂഹത്തോട് മറുപടി പറയണം. ഇന്ന് നിങ്ങൾ ഈ ഓഫീസിൽ നിന്ന് മാറിനിൽക്കുകയാണ്. എത്ര ദിവസമാണ് നിങ്ങൾക്ക് ഓഫീസിൽ നിന്ന് മാറിനിൽക്കാൻ കഴിയുക? എത്ര ദിവസമാണ് എംഎൽഎ ബോർഡുവച്ച വാഹനംഒഴിവാക്കി, കിട്ടുന്ന വാഹനത്തിലൊക്കെ പോകാൻ സാധിക്കുക.

മുകേഷിനെക്കുറിച്ച് വന്ന ഏറ്റവും പുതിയ ആരോപണം എംഎൽഎ ബോർഡ് വയ്ക്കാതെ യാത്ര ചെയ്യുന്നത് വേറെ പല ഏർപ്പാടുകൾക്കും വേണ്ടിയാണെന്നാണ്. ഇന്ന് ആ ഏർപ്പാടുകളുടെ ഭാഗമായി ഒളിവിൽ കഴിയാൻ വീണ്ടും ആ എംഎൽഎ ബോർഡ് മാറ്റി. ഇയാളുടെ ഒരു സഹപ്രവർത്തക പറഞ്ഞത് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ്. എത്ര ക്രൂരനായ കുറ്റവാളിയാണ് മുകേഷ് എന്നാണ് ഇത് കാണിക്കുന്നത്.’- എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അന്ന് പറഞ്ഞത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button