test del 5 copy of del 3
ഊർജവിതരണ പ്രതിസന്ധി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ

ന്യൂഡൽഹി ∙ ഇറാൻ യുദ്ധത്തെത്തുടർന്ന് ഊർജ വിതരണത്തിലുണ്ടായ ആശങ്കകൾക്കിടയിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഇന്നും നാളെയുമായി ഖത്തർ സന്ദർശിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ എൽഎൻജി സ്റ്റോക്കിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 40 ശതമാനവും ഖത്തറിൽ നിന്നാണ് എത്തുന്നത്. എന്നാൽ ഖത്തർ ഭരണകൂടം ചില പ്രധാന പ്രകൃതിവാതക പ്ലാന്റുകൾ അടച്ചുപൂട്ടിയതും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹർദീപ് സിങ് പുരിയുടെ ഖത്തർ സന്ദർശനം.ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷത്തിനിടെ ഖത്തറിനു നേരെയുണ്ടായ ഇറാൻ ആക്രമണങ്ങൾ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം നശിപ്പിച്ചതായി ഖത്തർ എനർജി സിഇഒ സാദ് അൽ-കാബി അറിയിച്ചു. തകരാറിലായ പ്ലാന്റുകൾ പുനസ്ഥാപിക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കാം. ഇത് ഖത്തറിനു പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. തന്റെ സന്ദർശന വേളയിൽ ഹർദീപ് സിങ് പുരി എൽഎൻജി വിതരണത്തെക്കുറിച്ച് ഖത്തറുമായി ചർച്ച നടത്തും.
Source link

