CINEMA
ഊഹക്കച്ചവടക്കാരെ പറപ്പിച്ച് റിസർവ് ബാങ്ക്, ചരിത്രക്കുതിപ്പോടെ തിരിച്ചുകയറി രൂപ

കൊച്ചി: ഫോറെക്സ് വിപണിയിൽ ഊഹക്കച്ചവടക്കാർക്കെതിരെ റിസർവ് ബാങ്ക് കടുത്ത നടപടി സ്വീകരിച്ചതോടെ ഡോളറിനെതിരെ രൂപ ഇന്നലെ ചരിത്രമുന്നേറ്റം കാഴ്ചവച്ചു. രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കുന്നതിനായി ഊഹക്കച്ചവടക്കാരുടെ ആർബിട്രേജ് വ്യാപാരം റിസർവ് ബാങ്ക് നിരോധിച്ചതാണ് ഗുണമായത്.
ഇതോടൊപ്പം ബാങ്കുകളുടെ ദീർഘ കാല പൊസിഷനുകൾ വെട്ടിച്ചുരുക്കി. ഒരു വ്യാപാര ദിനത്തിൽ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനകളിലൊന്നാണ് ഇന്നലത്തെ മുന്നേറ്റം.
പശ്ചിമേഷ്യയിലെ യുദ്ധം തീരുന്നതിന് സാദ്ധ്യത മങ്ങിയതോടെ ആഗോള സാമ്പത്തിക ലോകം വീണ്ടും മുൾമുനയിലായി. ഇറാനെ പൂർണമായും തകർത്തുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഗൾഫിലെ അമേരിക്കൻ സേനാ താവളങ്ങൾക്ക് നേരെ ശക്തമായി മിസൈൽ ആക്രമണം നടത്തി. അമേരിക്ക പൂർണമായും കീഴടങ്ങാതെ യുദ്ധം നിറുത്തില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 108 ഡോളറിലേക്ക് മടങ്ങിയെത്തി. ലോകമെമ്പാടുമുള്ള വിപണികളും കടുത്ത സമ്മർദ്ദത്തിലായി. ഇടിഞ്ഞത് 10%ഇന്നലെ ഒരവസരത്തിൽ രൂപ രണ്ട് ശതമാനത്തിലധികം മൂല്യ വർദ്ധനയോടെ 92.87 വരെ ഉയർന്നു.വ്യാപാരാന്ത്യത്തിൽ രൂപ 156 പൈസ നേട്ടവുമായി 93.14ൽ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച നാണയമായി രൂപ മാറിയിരുന്നു. ആഗോള ഫണ്ടുകൾ ഫോറക്സ് ഡെറിവേറ്റീവ് വ്യാപാരത്തിൽ ഊഹക്കച്ചവടം ശക്തമാക്കിയതാണ് രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യത്തിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്.
Source link


