LATEST

ഉയർന്ന താപനില: 8 ജില്ലകളിൽ മഞ്ഞ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി വരെയും തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാം. ഇന്നലെ ഉയർന്ന ചൂട് പാലക്കാട് (37.2) രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 36.7 ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.


Source link

Back to top button