LATEST
ഉമ്മൻചാണ്ടിയെന്ന ഊർജ്ജം പേറാൻ സ്ഥാനാർത്ഥിപ്പട

കോട്ടയം: ഒറ്റയ്ക്കും കൂട്ടമായും സ്ഥാനാർത്ഥികളുടെ പ്രവാഹം. മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും നേതാക്കളടക്കമുള്ളവർ. നോമിനേഷൻ കൊടുക്കും മുമ്പ് പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്. ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. പക്ഷേ,പുതുപ്പള്ളിയിലെ പതിവ് തിരഞ്ഞെടുപ്പ് തിരക്കിന് കുറവില്ല.ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് വിടപറഞ്ഞ ഉമ്മൻചാണ്ടിയെന്ന് തെളിയിക്കുന്ന കാഴ്ചകൾ. സീറ്റ് ആഗ്രഹിച്ചവർ,സീറ്റ് ലഭിച്ചവർ,മുന്നണിയിലുള്ളവർ. കല്ലറയുടെ മുന്നിലെത്തുന്നവർ നിരവധി. വടക്കും തെക്കും മദ്ധ്യകേരളത്തിലും മത്സരിക്കാനൊരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ഏറെപ്പേരും കല്ലറയിൽ തിരികൊളുത്തി ഉമ്മൻചാണ്ടിയെന്ന ഊർജ്ജവും പേറിയാണ് കളത്തിലിറങ്ങുന്നത്.
Source link


