LATEST

ഉപയോഗിക്കാത്ത പുതിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു, അച്ഛനും മകനും പരിക്ക്


തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. തിരുവനന്തപുരം താന്നിമൂട് ആണ് സംഭവം. ഉപയോഗിക്കാത്ത പുതിയ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. അടുക്കളയിലിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉപയോഗിക്കുന്നതുൾപ്പെടെ രണ്ട് സിലിണ്ടറുകളാണ് അടുക്കളയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അടുക്കളയും അതിനോട് ചേർന്നുള്ള കിടപ്പുമുറിയും പൂർണമായി തകർ‌ന്നു.


Source link

Back to top button