LATEST

ഖത്തറിൽ  ഹെലികോപ്ടർ  തകർന്നുവീണുണ്ടായ  അപകടം; ആറ് മരണം സ്ഥിരീകരിച്ചു, ഒരാൾക്കായി തെരച്ചിൽ


ദോഹ: ഖത്തറിൽ സെെനിക ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചു. ഏഴുപേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരീക്ഷണ പറക്കലിനിടെ പേർഷ്യൻ – ഗൾഫ് സമുദ്രാതിർത്തിയിലാണ് ഹെലികോപ്ടർ തകർന്നുവീണത്.ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയുടെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയുടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


Source link

Back to top button