ഈ വണ്ടികളെ നോക്കി വച്ചോളൂ; 2026ല്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നത് നിരവധി മോഡലുകള്‍

കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ രാജ്യത്തെ കാര്‍ വിപണി കാത്തിരിക്കുന്നത്. ചരക്ക് സേവന നികുതിയിലെ ഇളവും കാര്‍ഷിക, ഗ്രാമീണ മേഖലയിലെ ഉണര്‍വും വായ്പാ പലിശയിലുണ്ടായ കുറവും വിപണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്ന തലത്തില്‍ തുടരുന്നതിനാല്‍ ഇന്ധന വിലയിലും അടുത്ത വര്‍ഷം കുറവ് പ്രതീക്ഷിക്കാം. ഏഷ്യ, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ കാറുകളുടെ കയറ്റുമതിയില്‍ മികച്ച വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ജനുവരിയില്‍ വിവിധ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, റെനോ, ടാറ്റ മോട്ടോഴ്സ്, എം.ജി എന്നീ കമ്പനികളുടെ ഏഴ് പുതിയ വാഹനങ്ങളാണ് അടുത്ത മാസം നിരത്തിലെത്തുന്നത്.
കിയ സെല്‍റ്റോസ് സെക്കന്‍ഡ് ജനറേഷന്‍
ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ പ്രമുഖ വാഹനമായ സെല്‍റ്റോസിന്റെ രണ്ടാം തലമുറ വേര്‍ഷന്‍ ജനുവരി രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കിയയുടെ വലിയ ആഗോള മോഡലുകളില്‍ നിന്ന് പ്രചാേദനം ഉള്‍കൊണ്ട് ഡിസൈന്‍ ചെയ്തിട്ടുള്ള പുതിയ കെത്രി പ്‌ളാറ്റ്ഫോമിലുള്ള സ്‌പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനമാണിത്(എസ്.യു.വി). വെര്‍ട്ടിക്കല്‍ അക്‌സന്റുള്ള വിശാലമായ ഗ്രില്ലുകള്‍, സ്‌ക്വയേര്‍ഡ് എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവയാണ് പുതിയ മോഡലിന്റെ ആകര്‍ഷണങ്ങള്‍.
പ്രതീക്ഷിക്കുന്ന വില- 11 മുതല്‍ 20 ലക്ഷം രൂപ വരെ
മഹീന്ദ്ര എക്സ്.യു.വി 7എക്സ്.ഒ
മഹീന്ദ്ര എക്സ്.യു,വി 700ന്റെ നവീകരിച്ച പതിപ്പായ എക്സ്.യു.വി 7എക്സ്.ഒ ജനുവരി അഞ്ചിനാണ് വിപണിയിലെത്തുന്നത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി മോഡലുകളോട് സാദൃശ്യമുള്ള ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. ഗ്രില്‍, ലൈറ്റിംഗ്, അലോയ് വീലുകള്‍ എന്നിവയിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, മള്‍ട്ടിപ്പിള്‍ സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ എന്നിവയും വാഹനത്തിന്റെ ആകര്‍ഷണമാണ്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ പുറത്തിറക്കും.
വില – 15 ലക്ഷം രൂപ( എക്സ് ഷോറൂം)
മുഖം മിനുക്കി സ്‌കോഡ കുഷാഖ്
പുതുക്കിയ ബമ്പറുകള്‍, രൂപഭംഗിയുള്ള എല്‍.ഇ.ഡി ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സൗകര്യങ്ങളുമായി കുഷാഖ് മോഡല്‍ മുഖം മിനുക്കി സ്‌കോഡ വിപണിയില്‍ അവതരിപ്പിക്കുന്നു. 360 ഡിഗ്രി ക്യാമറയും മികച്ച സ്റ്റൈലിലും എത്തുന്ന പുതിയ മോഡല്‍ ജനുവരി പകുതിയോടെ വിപണിയില്‍ അവതരിപ്പിക്കും.
വില 10.61 ലക്ഷം രൂപ(എക്സ് ഷോറൂം)
Source link



