LATEST
തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം നടന്നത്. രതീഷ് – ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. കാരക്കോണം പിപിഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Source link


