ഈ മീൻ വാങ്ങുമ്പോൾ സൂക്ഷിക്കണോ? മീനിന്റെ വയറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ ലഭിച്ചതിൽ പ്രതികരിച്ച് വാവ സുരേഷ്

തിരുവനന്തപുരം ആനയറയിലെ മൊക്കാട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കായിരുന്നു വാവ സുരേഷിന്റെ ആദ്യ യാത്ര. വീടിന് മുന്നിലെ ഫിഷ് ടാങ്കിനുള്ളിൽ ഒരു മൂർഖൻ പാമ്പ് കുടുങ്ങിക്കിടക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് വെള്ളത്തിൽ നീന്തിക്കളിക്കുന്ന കുഞ്ഞൻ മൂർഖനെയാണ് കണ്ടത്. രാത്രിയിൽ എട്ട് പൂച്ചകൾ ചേർന്ന് തുരത്തിയപ്പോൾ പാമ്പ് ഫിഷ് ടാങ്കിനുള്ളിൽ വീണതാണെന്ന് വീട്ടുടമ പറഞ്ഞു. എലിയെ വിഴുങ്ങിയ ശേഷമായിരുന്നു പാമ്പ് ഇവിടെയെത്തിയത്.
ആലപ്പുഴയിൽ വരാൽ മീനിനെ പിടികൂടി മുറിച്ചപ്പോൾ അതിന്റെ വയറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തകളിലും വാവ സുരേഷ് പ്രതികരിച്ചു. ജീവനുള്ള പാമ്പിനെ മീനുകൾ ഭക്ഷിക്കാറില്ല. എന്നാൽ ചെറിയ പാമ്പുകളെ തല്ലിക്കൊന്ന് പലരും ജനസ്രോതസുകളിലും മറ്റും ഉപേക്ഷിക്കാറുണ്ട്. ഇവയെയാണ് മീൻ ഭക്ഷിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി.
മൂന്ന് വയസ് പ്രായം വരുന്ന മൂർഖനായിരുന്നു ഫിഷ് ടാങ്കിലകപ്പെട്ടത്. തുടർന്ന് വാലിൽ തൂക്കി മൂർഖനെ വാവ പുറത്തെടുത്തു. ഇതിനുശേഷം പള്ളിപ്പുറത്ത് വീടിന് മുന്നിലെ കിണറ്റിൽ വീണ മറ്റൊരു പാമ്പിനെയും അദ്ദേഹം വലയിൽ കുരുക്കിട്ട് പിടികൂടി. ഫിഷ് ടാങ്കിൽ നിന്നും ആഴമുള്ള കിണറ്റിൽ നിന്നും പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായെത്തിയ ‘സ്നേക്ക് മാസ്റ്ററിന്റെ’ ഈ എപ്പിസോഡ് കാണാം.
Source link



