LATEST

ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ


തിരുവനന്തപുരം: ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനുള്ള ജെ.ഇ,​ഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാ‌ർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28 ശനിയാഴ്ചയാണ്.


Source link

Back to top button