test del 3
ഈസ്റ്ററിനൊരുങ്ങി കുട്ടനാട്ടിലെ താറാവ് വിപണി; കഴിഞ്ഞ സീസണിൽ വിറ്റത് 5 ലക്ഷം താറാവുകളെ

എടത്വ ∙ ഈസ്റ്ററിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുട്ടനാട്ടിൽ വീണ്ടും സജീവമായി താറാവു വിപണി. പക്ഷിപ്പനി മൂലം നിലച്ചിരുന്ന താറാവു കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായത് കർഷകർക്കും, താറാവു വിപണനം നടത്തുന്നവർക്കും ആശ്വാസമായിട്ടുണ്ട്. കുട്ടനാടൻ താറാവുകൾക്കു പുറമേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള താറാവുകളും വിൽപനയ്ക്കെത്തിക്കുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റയ്ക്കായി പതിനായിരക്കണക്കിനു താറാവുകളെയാണു ഇറക്കിയിട്ടുള്ളത്. താറാവു വളർത്തൽ സജീവമായതോടെ ഹാച്ചറിയിൽ താറാവുകളുടെ ഉൽപാദനവും വർധിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകളിൽ നിന്നു കുഞ്ഞുങ്ങളെ വിരിയിച്ച് വിതരണം ചെയ്യുന്നതിനു പുറമേ ചെന്നിത്തല, പള്ളിപ്പാട്, നെടുമ്പ്രം തുടങ്ങിയ സ്വകാര്യ ഹാച്ചറിയിൽ നിന്നും കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ട്. ഇവിടെയെല്ലാം കുട്ടനാടൻ താറാവുകൾ ആയ ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ടവയാണ് കൂടുതലും വിരിയിച്ച് എടുക്കുന്നത്.എന്നാൽ പക്ഷിപ്പനിയെ തുടർന്ന് ക്രിസ്മസ് കാലത്ത് താറാവു കച്ചവടം വൻ തോതിൽ കുറയുകയും ലക്ഷങ്ങളുടെ നഷ്ടം കച്ചവടക്കാർക്ക് ഉണ്ടാകുകയും ചെയ്തിരുന്നു. കർഷകർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നതായി കഴിഞ്ഞ നാൽപതു വർഷമായി ഈ രംഗത്തുള്ള ബിനോയ് പറയുന്നത്. 1500 താറാവുള്ള കർഷകൻ നിത്യേന 150 കിലോയോളം അരിയും ഗോതമ്പും കണ്ടെത്തണം. രണ്ട് ജോലിക്കാരെ നിർത്തുകയും വേണം. നിലവിലെ സാഹചര്യത്തിൽ ഇതു രണ്ടും കിട്ടാത്ത അവസ്ഥയാണ്.
Source link


