test del 4 copy of del 3
ഇ-ഓഫിസ് നിർത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫിസ് സംവിധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി. ഇ-ഓഫിസ് വെർഷൻ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതൽ ഈ മാസം 15ന് രാവിലെ 10 മണിവരെ ഇ- ഓഫിസ് പ്രവർത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.
Source link


