CINEMA

ഇ.എസ്.ജി റേറ്റിംഗിൽ മികവോടെ ഇസാഫ് ബാങ്ക്

കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണ നിർവഹണ രംഗത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന് ഉയർന്ന ഇ.എസ്.ജി റേറ്റിംഗ്. സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കെയർഎഡ്ജ് ഏജൻസിയാണ് ഇസാഫ് ബാങ്കിന് ഉയർന്ന റേറ്റിംഗായ 75.4 നൽകിയത്. കഴിഞ്ഞവർഷം 68.1 ആയിരുന്നു റേറ്റിംഗ്. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ഇസാഫ് ബാങ്ക് സ്ഥിരതയാർന്ന മികവാണ് പുലർത്തുന്നതെന്ന് ഏജൻസി വിലയിരുത്തി. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾക്ക് 82.6 റേറ്റിംഗ് ലഭിച്ചു. വിവിധ സാമൂഹിക വികസന പദ്ധതികൾക്കു പുറമെ, അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള വായ്പാ വിതരണം, സ്ത്രീ കേന്ദ്രീകൃത സാമ്പത്തിക ശാക്തീകരണം എന്നിവയിലും ഇസാഫ് ബാങ്ക് മികവ് പുലർത്തി.
ഉത്തരവാദിത്ത ബാങ്കിംഗ് പ്രവർത്തനങ്ങളോടും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസന കാഴ്ചപ്പാടിനോടുമുള്ള ഇസാഫ് ബാങ്കിന്റെ പ്രതിബദ്ധതയാണ് ഉയർന്ന ഇ.എസ്.ജി റേറ്റിംഗിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക മുന്നേറ്റം നടപ്പാക്കുകയെന്ന ബാങ്കിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button