test del 5 copy of del 3

സ്വർണക്കൊള്ള കേസിൽ കെ.പി.ശങ്കരദാസിന് ജാമ്യം; കേസിൽ എല്ലാ പ്രതികളും പുറത്ത്


തിരുവനന്തപുരം∙ സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം. കുറ്റപത്രം സമർപിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിലെ മറ്റു പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, തന്ത്രി കണ്ഠര് രാജീവര്, സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവർ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കുറ്റപത്രം സമർപിക്കാത്തതിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.


Source link

Back to top button