CINEMA

ഇൻഡോ – ഹോളിവുഡ് ചിത്രത്തിൽ പ്രിയ മണി

ഇൻഡോ–ഹോളിവുഡ് നിർമ്മാണ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയ മണി നായിക .യു.എസ് ആസ്ഥാനമായ റെഡ് ബൈസൺ പ്രൊഡക്ഷൻസും മുംബൈയിലെ അസൂർ എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ക്രോസ്-ബോർഡർ സിനിമയിൽ മോഹിത് റാണയാണ് നായകൻ.
അസൂർ എന്റർടെയ്ൻമെന്റിന്റെ ഹോളിവുഡുമായുള്ള ആദ്യ കോ പ്രൊഡക്ഷനാണിത്. റോക്കി ഹാൻഡ്‌സം, ബദ്‌ല, കേസരി എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് അസൂർ എന്റർടെയ്ൻമെന്റ്. പേരിട്ടിട്ടില്ലാത്ത ഇൻഡോ- ഹോളിവുഡ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഹർഷ്‌ മഹദേശ്വരാണ്.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അമേരിക്കൻ സ്വപ്നം എന്ന ആശയത്തിനപ്പുറം ജീവിതം നയിക്കുന്ന ഒരു കുടിയേറ്റ കുടുംബത്തിന്റെ വികാരപരവും സാംസ്കാരികവുമായ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.ചിത്രീകരണം ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിൽ നടക്കും. ഡൽഹിയിലും ജമ്മു കാശ്മീരിലും ചിത്രീകരണമുണ്ടാകും.
ചിത്രത്തിന്റെ പേര്, മറ്റു അഭിനേതാക്കൾ, റിലീസ് തീയതി തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.അതേസമയം മലയാളത്തിൽ ഒാഫീസർ ഒാൺ ഡ്യൂട്ടി ആണ് പ്രിയമണി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനും പ്രിയ മണി ആദ്യമായി ഒരുമിച്ച ചിത്രം മികച്ച വിജയം നേടി. തമിഴിൽ വിജയ് ചിത്രം ജനനായകൻ ആണ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി ഭാഷകളിലും സജീവമാണ്.


Source link

Related Articles

Back to top button