test del 3

ഇൻഡിഗോയ്ക്ക് പുതിയ സിഇഒ; അയാട്ട തലവൻ വില്യം വാൽഷ് ചുമതലയിലേക്ക്


ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കു പുതിയ മേധാവി. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) ഡയറക്ടർ ജനറൽ വില്യം വാൽഷിനെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ) ആയി കമ്പനിയുടെ ഡയറക്ടർ ബോർഡ് നിയമിച്ചു. അയാട്ടയിലെ വില്യമിന്റെ സേവനകാലാവധി ജൂലൈ 31ന് അവസാനിക്കും. ഓഗസ്റ്റ് മൂന്നിനു മുൻപായി ഇൻഡിഗോയുടെ ചുമതല ഏറ്റെടുക്കും.പുതിയ സിഇഒ വരുന്നതുവരെ എംഡി രാഹുൽ ഭാട്യയാണ് സിഇഒയുടെ ചുമതല വഹിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽബേഴ്സിന്റെ രാജിയെന്നു കത്തിൽ പറഞ്ഞെങ്കിലും, ഡിസംബറിലെ പ്രതിസന്ധി തന്നെയായിരുന്നു കാരണമെന്നാണ് സൂചന. 2022 മുതൽ പീറ്റർ എൽബേഴ്സ് ആയിരുന്നു സിഇഒ.


Source link

Back to top button