LATEST

ഇസ്രായേലിന്റെ തെക്കൻ നഗരങ്ങൾ ആക്രമിച്ച് ഇറാൻ; മിസൈൽ പതിച്ചത് ആണവഗവേഷണ കേന്ദ്രത്തിന് സമീപം


ന്യൂഡൽഹി: ഇസ്രായേലിന്റെ തെക്കൻ മേഖലയിൽ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. നതാൻസ് ആണവസമ്പുഷ്‌ടീകരണ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇസ്രയേലിലെ തെക്കൻ നഗരങ്ങളായ ഡിമോണ,അറാദ് എന്നിവിടങ്ങളിൽ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടന്നു. ആകാശത്തിൽ നിന്ന് തീപ്പന്തംപോലെ മിസൈലുകൾ വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇസ്രോയേൽ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിൽ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റർ അകലെയാണ് ഡിമോണ നഗരം സ്ഥിതിചെയ്യുന്നത്. ഇവിടെയുണ്ടായ ആക്രമണത്തിൽ 33 പേർക്ക്‌ പരിക്കേറ്റതായാണ് വിവരം. അറാദ് നഗരത്തിലുണ്ടായ ആക്രമണത്തിൽ 84 പേർക്ക് പരിക്കേറ്റതായും 10 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.


Source link

Related Articles

Back to top button