test del 3

ഇസ്രയേൽ ആക്രമണം; റവല്യൂഷനറി ഗാർഡ്സിന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സന്ദീപ് വാരിയർക്ക് നേരെ ആക്രമണം – ഇന്നത്തെ പ്രധാന വാർത്തകൾ


ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിന്റെ ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടതും തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർക്ക് നേരെ ആക്രമണം ഉണ്ടായതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതും ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രചാരണവുമായി ആശാ സമരസമിതി പ്രവർത്തകർ രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെട്ടു. സിപിഎം നേതാവ് സി.എസ്.സുജാതയ്ക്കെതിരെ സിപിഎം മുൻ നേതാവ് ജി.സുധാകരന്‍ ജാതി അധിക്ഷേപം നടത്തിയതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർക്ക് നേരെ ആക്രമണം. പടന്നക്കാട് നെഹ്റു കോളജിൽ വോട്ട് ചോദിക്കാനെത്തിയപ്പോളായിരുന്നു ആക്രമണം. 2 യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. കോളജ് ഡേയുടെ ഭാഗമായി നടക്കുകയായിരുന്ന ഡിജെ പ്രോഗ്രാമിന്റെ ഇടയിലേക്ക് വോട്ടു ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം നേതാവ് സി.എസ്.സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവ് ജി.സുധാകരന്‍. നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാന്‍ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമര്‍ശവും സുധാകരന്‍ നടത്തി.


Source link

Back to top button