LATEST
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം അവ്യക്തം, എംബസിയെ ബന്ധപ്പെട്ട് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ചു. ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. സുരേഷ് മരിച്ചതായി ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല.താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തേക്ക് പോകുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റിലാണ്. രണ്ടു മക്കളുണ്ട്.
Source link

