ചോരക്കളിയുമായി ഷാരൂഖ് ഖാൻ, ‘കിംഗ്’ ഡിസംബർ 24ന്

ഷാരൂഖ്ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന കിംഗ് എന്ന ആക്ഷൻ ത്രില്ലർ ചിത്രം ഡിസംബർ 24ന് ലോക വ്യാപകമായി തിയേറ്ററിൽ .
റിലീസ് പ്രഖ്യാപനം അറിയിച്ച് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. നെറ്റ് ഫ്ളിക്സ് വെബ് സീരിസിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കിംഗ്. പത്താനുശേഷം ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടി ആണ് കിംഗ്. അഭിഷേക് ബച്ചനാണ് പ്രതിനായകൻ. ദീപിക പദുകോൺ , റാണി മുഖർജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ, പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾക്കുശേഷം ഷാരൂഖാനൊപ്പം ദീപിക പദുകോൺ അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ്. സുഹാന ഖാന്റെ അമ്മ വേഷമാണ് റാണി മുഖർജിയെ കാത്തിരിക്കുന്നത്. ഇന്ത്യയിലും കിംഗിന്റെ ചിത്രീകരണമുണ്ട്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം. പത്താനുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ കിംഗ് ഏറെ പ്രതീക്ഷ നൽകുന്നു.
Source link



