test del 3
ഇന്ത്യ വളരും; പിന്നെ തളരും, ജിഡിപി അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്, യുദ്ധത്തിനൊപ്പം ‘മറ്റൊരു വില്ലനും’, പണപ്പെരുപ്പം കൂടും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം നിറഞ്ഞുനിന്ന കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) ഇന്ത്യ 7.6% ജിഡിപി വളർച്ച കൈവരിച്ചുവെന്നാണ് വിലയിരുത്തലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കഴിഞ്ഞവർഷം സ്ഥിരത പുലർത്തി.ഈ പശ്ചാത്തലത്തിൽ നടപ്പുവർഷം (2026-27) ഇന്ത്യ 6.9% ജിഡിപി വളർച്ച നേടുമെന്നാണ് അനുമാനമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അതായത്, കഴിഞ്ഞവർഷത്തേക്കാൾ കുറയും. ∙ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചനിരക്ക് : 6.8% ∙ ജൂലൈ-സെപ്റ്റംബർ : 6.7% ∙ ഒക്ടോബർ-ഡിസംബർ : 7% ∙ ജനുവരി-മാർച്ച് : 7.2%ആഗോളതലത്തിൽ എണ്ണ വിലയിലുണ്ടായ വർധന അവശ്യവസ്തുക്കളുടെ വില കൂടാനും ഇടയാക്കുന്നു. ഇന്ത്യയിൽ പ്രീമിയം പെട്രോൾ, എൽപിജി, വ്യാവസായിക ആവശ്യത്തിനുള്ള ഡീസൽ എന്നിവയുടെ വില വർധിച്ചു. അതേസമയം, റാബി വിളവ് കൂടിയത് മറുവശത്ത് നേട്ടവുമായി. ഈ സാഹചര്യത്തിൽ പണപ്പെരുപ്പ പ്രതീക്ഷ ഇങ്ങനെ: ∙ 2026-27: 4.6% ∙ ഏപ്രിൽ-ജൂൺ : 4% ∙ ജൂലൈ-സെപ്റ്റംബർ : 4.4% ∙ ഒക്ടോബർ-ഡിസംബർ : 5.2% ∙ ജനുവരി-മാർച്ച് : 4.7%
Source link


