test del 2
ഇറാൻ-യുഎസ് മധ്യസ്ഥത: വിദേശനേതാക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ കാലിടറിവീണ് പാക് ഉപപ്രധാനമന്ത്രി|VIDEO

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ പാകിസ്താനിലെ ഇസ്ലാമാബാദിലെത്തിയ വിദേശകാര്യ മന്ത്രിമാരെ അഭിവാദ്യം ചെയ്യുന്നതിനിടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ കാലുതെറ്റി വീണു. ഞായറാഴ്ച പാക് വിദേശകാര്യ ഓഫീസിലായിരുന്നു സംഭവം. മറ്റൊരു മന്ത്രിയെ അഭിവാദ്യം ചെയ്യാൻ നീങ്ങിയപ്പോഴാണ് കാലിടറിയതെന്ന് ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലെ നേതാക്കളുമായി പാകിസ്താൻ ചർച്ചകൾ നടത്തി. യുഎസിന്റെയും ഇസ്രയേലിന്റെയും ഇറാനെതിരെയുള്ള സംയുക്താക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടിയാലോചനകൾക്ക് ശേഷം ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ ഉഭയകക്ഷി ചർച്ചകളുടെ സാധ്യതകളെക്കുറിച്ച് സന്ദർശക അതിഥികളെ ദാർ അറിയിക്കുകയും ചെയ്തു.”സന്ദർശനം നടത്തിയ വിദേശകാര്യ മന്ത്രിമാർ ഈ സംരംഭത്തിന് അവരുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു,” ദാർ പറഞ്ഞു.ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റി, തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, അവരുടെ സൗദി പ്രതിനിധി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദ്ദേശങ്ങളും ചർച്ചാവിഷയമായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ചർച്ചകൾക്ക് ശേഷം, വരുംദിവസങ്ങളിൽ യുഎസും ഇറാനും തമ്മിൽ നടക്കുന്ന അർത്ഥവത്തായ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ദീർഘകാല ഉടമ്പടിയിക്കായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്നും പാകിസ്താൻ പറഞ്ഞു.
Source link


