test del 4 copy of del 3

ഇറാൻ–യുഎസ് ചർച്ച പ്രതിസന്ധിയിൽ? പാക്കിസ്ഥാനിലേക്ക് ആരും പോയില്ലെന്ന് മാധ്യമങ്ങൾ


ടെഹ്റാൻ∙ അമേരിക്കയുമായുള്ള ചർച്ചകൾക്കായി മുതിർന്ന ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലേക്ക് പോയെന്ന റിപ്പോർട്ടുകൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ തള്ളി. ഇതോടെ, ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തു. ലബനനിലെ വെടിനിർത്തൽ സംബന്ധിച്ചാണ് തർക്കം. ഒരു ഇറാനിയൻ പ്രതിനിധി സംഘം വ്യാഴാഴ്ച വൈകിട്ട് ഇസ്‌ലാമാബാദിലെത്തിയെന്ന് ‘ദ് വാൾ സ്ട്രീറ്റ് ജേണലിന്റെ’ റിപ്പോർട്ടിനെത്തുടർന്നാണ് ഇറാന്റെ ഈ നിഷേധം. പത്തംഗ ഇറാൻ പ്രതിനിധി സംഘം എത്തുമെന്ന് പാക്കിസ്ഥാനിലെ ഇറാൻ സ്ഥാനപതി റെസ അമീർ മൊഗദം ആദ്യം സൂചിപ്പിച്ചിരുന്നു. ഷഹ്ബാസ് ഷെരീഫിന്റെ ക്ഷണപ്രകാരം ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾക്കായി സംഘം എത്തുമെന്നായിരുന്നു സമൂഹമാധ്യമത്തിലെ അദ്ദേഹത്തിന്റെ കുറിപ്പ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തു. ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണിത്.


Source link

Back to top button