‘ഇറാൻ പരമോന്നത നേതാവ് സ്വവർഗാനുരാഗി; യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടുപിടിത്തതിൽ ട്രംപ് പൊട്ടിച്ചിരിച്ചു’

വാഷിംഗ്ടൺ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഖമനേയിയുമായി ബന്ധപ്പെട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. മൊജ്തബ ഖമനേയി സ്വവർഗാനുരാഗിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇതുകേട്ട് ട്രംപ് ആശ്ചര്യപ്പെട്ടുവെന്നും പൊട്ടിച്ചിരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ബാല്യകാലത്ത് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഒരാളുമായി മൊജ്തബയ്ക്ക് ദീർഘകാലബന്ധം ഉണ്ടായിരുന്നിരുവെന്നാണ് യുഎസ് ഇന്റലിജൻസ് ട്രംപിനെ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ബന്ധം വർഷങ്ങളോളം നീണ്ടുനിന്നിരുന്നു. ഈ പങ്കാളി ഖമനേയി കുടുംബത്തിന് വേണ്ടി മുമ്പ് ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഖമനേയി പുരുഷന്മാരായ സഹായികളോട് അതിക്രമം കാട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഷൺഡത്വവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി ഖമനേയി യുകെയിൽ പോയിട്ടുണ്ട്. 30ാം വയസിലാണ് അദ്ദേഹം വിവാഹിതനായത്. ഖമനേയി പെട്ടെന്ന് പിതാവാകുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ യുകെയിൽ നാലുതവണ സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയായതെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. ഖമനേയിയുടെ ഭാര്യ സഹ്റയും മകൻ മുഹമ്മദ് ബാഗറും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന് മറ്റൊരു മകനും ഒരു മകളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Source link


