test del 5 copy of del 3
‘ഇറാൻ തുറമുഖങ്ങളെ ചുറ്റി 15 യുദ്ധക്കപ്പലുകൾ; എല്ലാ കപ്പലുകൾക്കും ഉപരോധം ഒരുപോലെ ബാധകം’: യുഎസ്

വാഷിങ്ടൻ∙ ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ് അസോൾട്ട് കപ്പൽ അറബിക്കടലിൽ പ്രവർത്തനം തുടങ്ങി. എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങളും ഇതിലുണ്ട്. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട് കപ്പലുകൾ. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഉൾപ്പെടെ ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഉപരോധം ഒരുപോലെ ബാധകമായിരിക്കുമെന്നു യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ മറ്റു തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്തമാക്കി.
Source link


