LATEST

ഇറാൻ കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകി; ജയശങ്കർ


ന്യൂഡൽഹി: അന്താരാഷ്ട്ര നിയമ പ്രകാരമാണ് ഇറാനിയൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇറാന്റെ ഐ.ആർ.ഐ.എസ് ദേന എന്ന കപ്പൽ യു.എസ് മുക്കുന്നതിന് മുൻപാണ് അനുമതി തേടിയതെന്നും ഡൽഹിയിൽ റെയ്സിന ഡയലോഗ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം വിശാഖപട്ടണത്ത് ഇന്ത്യ ആതിഥേയത്വം വഹിച്ച മിലാൻ2026 അഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഐ.ആർ.ഐ.എസ് ദേനയെ യു.എസ് സേന ആക്രമിച്ചത്. ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർത്തത് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിധേയമായിരുന്നു.


Source link

Related Articles

Back to top button