LATEST

‘ഇറാൻ അമേരിക്കയ്‌ക്ക് ഭീഷണി ഉയർത്തിയിട്ടില്ല, യുദ്ധമാരംഭിക്കാൻ കാരണം ഇസ്രയേൽ സമ്മർദ്ദം’, പ്രതിഷേധിച്ച് രാജിവച്ച് അമേരിക്കൻ ഉന്നതോദ്യോഗസ്ഥൻ


വാഷിംഗ്‌ടൺ: രണ്ടാഴ്‌ചയിലേറെയായി പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധത്തിലാണ്. യുദ്ധം നിർത്തേണ്ടതെങ്ങനെയെന്ന് ട്രംപ് അങ്കലാപ്പിലാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ട്രംപ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സൈനിക നടപടിയിൽ പ്രതിഷേധിച്ച് രാജിവച്ചു. നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്‌ടർ ജോ കെന്റാണ് രാജിവച്ചത്. അമേരിക്ക ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ജോ കെന്റ് നടത്തിയത്.’ട്രംപ് ഭരണകൂടം ഇറാനിൽ നടത്തുന്ന യുദ്ധത്തെ മനഃസാക്ഷിയോടെ പിന്തുണയ്‌ക്കാൻ കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ല, ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മർദ്ദം കാരണമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചത്.’ ജോ കെന്റ് പറഞ്ഞു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നൊരു ഏജൻസിയാണ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ. ഭീകരവാദ ഭീഷണികൾ വിശകലനം ചെയ്യുകയും അതിനെ പ്രതിരോധിക്കുന്ന തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയുമാണ് എൻസിടിസിയുടെ കർത്തവ്യം. മുൻപ് ഇന്റലിജൻസ് ഡയറക്‌ടർ തുളസി ഗബ്ബാർഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചിരുന്ന ജോ കെന്റ് കഴിഞ്ഞ വർഷം ജൂലായിലാണ് എൻസിടിസി ഡയറക്‌ടറായത്.


Source link

Related Articles

Back to top button