ഇറാന്റെ സാമ്പത്തിക നട്ടെല്ല്: ഖാർഗ് ദ്വീപിൽ ബോംബിട്ട് യു.എസ്

ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലായ പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിൽ യു.എസ് ബോംബിട്ടതോടെ, പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം മറ്റൊരുതലത്തിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഹൃദയമായ ഖാർഗിലെ സൈനിക ലക്ഷ്യ സ്ഥാനങ്ങൾ മുഴുവൻ തുടച്ചുനീക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് നിറുത്തിയില്ലെങ്കിൽ, ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ യു.എസുമായി സഹകരിക്കുന്ന മേഖലയിലെ എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ മുഴുവൻ ചാരക്കൂമ്പാരമായി മാറുമെന്ന് ഇറാനും തിരിച്ചടിച്ചു. നിലവിൽ ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ സുരക്ഷിതമാണ്.യുദ്ധം നീണ്ടേക്കുമെന്നും ഇറാനിൽ യു.എസിന്റെ കരയാക്രമണമുണ്ടായേക്കുമെന്നും ആശങ്കയും ശക്തമായി. യു.എസിന്റെ ഏകദേശം 2500-5000 മറീൻ സൈനികരും യു.എസ്.എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലും മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. കരയിലും കടലിലും ആക്രമണങ്ങൾ നടത്താൻ കഴിയുന്ന വിഭാഗമാണ് മറീൻ. ഖാർഗ് ദ്വീപാണോ ലക്ഷ്യമെന്നും സംശയിക്കുന്നു.
# യു.എ.ഇക്ക് മുന്നറിയിപ്പ്
Source link


