LATEST

ഇറാന്റെ  ഇന്റലിജൻസ്  മന്ത്രിയെ വധിച്ചതായി ഇസ്രയേൽ; രണ്ടുദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത നേതാവ്


ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്‌മായിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇനിയും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണെന്ന് ഖാത്തിബിന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. അനുമതി തേടാതെതന്നെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവാദം നൽകിയിട്ടുണ്ട്. ഇറാനെ പരാജയപ്പെടുത്തുമെന്നും വേട്ടയാടൽ തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. എന്നാൽ ഇസ്‌മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാനിയൻ നേതാവാണ് ഖാത്തിബ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.


Source link

Related Articles

Back to top button