LATEST

ഇറാനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഇന്ത്യയിലെ ഒരു പ്രദേശം; സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം കൈമാറി


ഇറാന് നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണം ആരംഭിച്ചിട്ട് ഒരു മാസത്തോളമാകുന്നു. ഇതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണ്. പല ലോകരാജ്യങ്ങളും യുദ്ധത്തിൽ അപലപിച്ചു. ഇതിനിടെ ഇറാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി സ്വർണം, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ സംഭാവന ചെയ്‌തിരിക്കുകയാണ് ഇന്ത്യയിലെ ഒരു പ്രദേശത്തെ ജനങ്ങൾ.മറ്റാരുമല്ല കാശ്‌മീരിലെ ജനങ്ങളാണ് ഇറാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ എംബസിയാണ് ഇതുസംബന്ധിച്ച വിവരം എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ‘ഹൃദയപൂർവം നന്ദി. ഇറാനിലെ ജനങ്ങൾക്കൊപ്പം നിന്നതിന് കാശ്‌മീരിലം ദയാലുക്കളാ. ജനങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു. ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി ഇന്ത്യ’ – എന്നാണ് ഇറാൻ എംബസിയുടെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.കാശ്‌മീരികൾ ഇറാന് നൽകുന്ന പിന്തുണ


Source link

Related Articles

Back to top button